Thursday, April 16, 2026

Sports

ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി റിയോ ഗുഹുമ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആയ ലിവര്‍പൂളിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ചരിത്രം തീര്‍ത്ത് അവരുടെ കൗമാരതാരം റിയോ ഗുഹുമ. ഫുള്‍ഹാമുമായി നടന്ന മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ റോക്കോര്‍ഡ് പിറന്ന ഗോള്‍. 40-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ബ്രൈറ്റണോടും എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോടും ഏറ്റ തോല്‍വികള്‍ക്ക് ശേഷമുള്ള വിജയമായിരുന്നു ഫുള്‍ഹാമുമായി. 32 മത്സരങ്ങളില്‍ നിന്നായി 52 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ അഞ്ചാമതാണ്. […]

KERALA

ബണ്ട് അടച്ചിട്ട് നാലുമാസം , കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമായി. ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ […]

Entertainment

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി നടക്കും. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. […]

നീരജ് മാധവ് അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോയുടെ’ ചിത്രീകരണം പൂര്‍ത്തിയായി

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാക്കുക.

Follow Us